മുംബൈ: വടക്കൻ മുംബൈയിലെ മലാഡിൽ രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ 20 വയസുകാരനെതിരേ കേസ്. വികാസ് ബേസകർ പാസ്വാൻ എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ സംഭവ സ്ഥലത്തുവെച്ചുതന്നെ പോലീസ് പിടികൂടിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം മലാഡിലെ ഒരു പൊതു ടോയ്ലറ്റിൽ വെച്ചായിരുന്നു സംഭവം. യുവാവ് നായ്ക്കുട്ടിയെ ടോയ്ലറ്റിനുള്ളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് കുരാർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
നായ്ക്കുട്ടിയുടെ ശബ്ദം കേട്ടെത്തിയ ഗീത പട്ടേൽ എന്ന വഴിയാത്രക്കാരിയാണ് സംഭവം പോലീസിനെ വിളിച്ചറിയിക്കുന്നത്. ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. ഒരു മൃഗഡോക്ടറുടെ പരിചരണത്തിലാണ് നായ്ക്കുട്ടി ഇപ്പോഴുള്ളതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവാവിനെ പിടികൂടുന്നതും പൊതു ടോയ്ലറ്റിന് പുറത്ത് നടന്ന ബഹളത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 (മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നതിലൂടെയുള്ള ഉപദ്രവം) പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Highlights: Shocking incident in Mumbai: 20-year-old booked for sexually assaulting and brutally beating a 2-month-old puppy. Case registered under animal cruelty laws. Victim rescued.
Published: 22 Jan 2026, 09:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented