കൊച്ചി: പിറ്റ്ബുള്ളിന്റെ യഥാർഥ ഉടമയെത്തി. ഞായറാഴ്ച സുഭാഷ് പാർക്കിൽനിന്ന് കണ്ടെത്തിയ പിറ്റ്ബുൾ നായയുടെ ഉടമയെ കണ്ടെത്തി കൈമാറി. തേവര പോലീസിന്റെ സാന്നിധ്യത്തിലാണ് ഉടമയ്ക്ക് കൈമാറിയത്. സംഗീത് എന്നാണ് ഉടമയുടെ പേര്. ഇയാൾ പള്ളിമുക്ക് സ്വദേശിയാണ്. ഓജോ എന്നാണ് അഞ്ച് വയസ്സുള്ള നായയുടെ പേര്. ഭക്ഷണം കൊടുത്തശേഷം പിന്നീട് കൂട്ടിൽ നോക്കിയപ്പോൾ നായയെ കണ്ടില്ലെന്നാണ് ഉടമ പറയുന്നത്.

To advertise here,

ഞായറാഴ്ച പരിശോധനയ്ക്കായി നായയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ ചികിത്സയ്ക്കായി കൊണ്ടുവന്നിരുന്ന കോംബോ ഇനത്തിൽപ്പെട്ട നായയെ കടിച്ചിരുന്നു. ഇതേത്തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കടിയേറ്റ നായ നിരീക്ഷണത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ നായയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് പോലീസും സൊസൈറ്റി ഫോർ പ്രിവെൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസും (എസ്‌പിസിഎ) നിർദേശിച്ചിട്ടുണ്ടെന്നും സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു.

നായയ്ക്ക് പിന്നീട് നടത്തിയ പരിശോധനയിൽ ചെവിയുടെ പുറകിലായി ഇൻഫെക്ഷൻ കണ്ടെത്തിയിരുന്നു. ഇതിന് ചികിത്സ തുടരുകയാണ്.