ന്യൂഡൽഹി: ഇസ്ലാമോഫോബിയ തടയാനുള്ള പ്രമേയത്തില്‍ നിന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിട്ടുനിന്ന് ഇന്ത്യന്‍ പ്രതിനിധി രുചിര കംബോജ് . ഹിന്ദു, സിഖ്, ബുദ്ധ ഉള്‍പ്പടെയുള്ള മറ്റ് മത വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ടെന്നുള്ളത് അംഗീകരിക്കണമെന്നും രുചിര പ്രതികരിച്ചു.
ഇസ്ലാമോഫോബിയക്കെതിരായി പാകിസ്താന് അവതരിപ്പിച്ച പ്രമേയത്തെ 193 അംഗ സഭയില്‍ 115 രാജ്യങ്ങള്‍ പിന്തുണക്കുകയും ഇന്ത്യ, യുക്രൈന്, യു.കെ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി 44 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയുംചെയ്തു.
120 കോടി ഹിന്ദു മതസ്തരും 51.5 കോടി ബുദ്ധ മതസ്തരും മൂന്ന് കോടി സിഖ് മതസ്തരും ലോകത്തൊട്ടാകെ നടക്കുന്ന മത വിരുദ്ധതയുടെ ഇരകളാകുന്നുണ്ടന്നും യു.എന്‍ ജനറല്‍ അസബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധി ഓര്‍മപ്പെടുത്തി.
ജൂത, ക്രൈസ്തവ, ഇസ്ലാം മത വിശ്വാസികള്‍ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളെയും അപലപിക്കുന്നതായും സെമറ്റിക് മതങ്ങള്‍ക്കെതിരെ മാത്രമല്ല മത വിരുദ്ധത നിലനില്‍ക്കുന്നതെന്ന് അംഗീകരിക്കണമെന്നും ഐക്യ രാഷ്ടസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായ രുചിര കംബോജ് പറഞ്ഞു.
ഇസ്ലാമോഫോബിയ ചെറുക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിക്കണമെന്ന പ്രമേയത്തെിലും ഇന്ത്യ വിട്ടുനിന്നു.
Content Highlights: india absatined from voting islamophobia resolution in UNGA
Published: 16 Mar 2024, 04:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented