വാഷിങ്ടൺ: ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് രണ്ടുകോടി ഡോളർവരെ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ആവശ്യമെങ്കിൽ വിവരം കൈമാറുന്നവർക്ക് താമസിക്കാൻ പുതിയ സ്ഥലവും ഒരുക്കിക്കൊടുക്കും. യുഎസ് സെൻട്രൽ കമാൻഡിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുള്ളത്.
ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ, അതിലെ സൗകര്യങ്ങൾ, ഉപകരണങ്ങൾ, ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ഇവയുടെ നീക്കങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിവരംനൽകുന്നവർക്ക് രണ്ടുകോടി യുഎസ് ഡോളർവരെ പ്രതിഫലവും പുതിയൊരിടത്തേക്ക് മാറാനുള്ള സൗകര്യവും സ്റ്റേറ്റ്‌സ് ഡിപ്പാർട്‌മെന്റിന്റെ പദ്ധതിയായ- റിവാർഡ്‌സ് ഫോർ ജസ്റ്റിസ് വാഗ്ദാനംചെയ്യുന്നുവെന്നാണ് എക്‌സിലെ കുറിപ്പിലുള്ളത്.
അമേരിക്കൻ പൗരന്മാരുടെ ജീവനും രാജ്യത്തിന്റെ താൽപര്യങ്ങളും സംരക്ഷിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം വാഗ്ദാനംചെയ്യാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദേശീയ സുരക്ഷാ പ്രതിഫല പദ്ധതിയുടെ ഭാഗമായി 1984-ലാണ് റിവാർഡ്‌സ് ഫോർ ജസ്റ്റിസ് ആരംഭിച്ചത്. അതേസമയം, രണ്ടുകോടി ഡോളർ ലഭിക്കാൻ നൽകേണ്ട വിവരത്തിനുള്ള മാനദണ്ഡങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Content Highlights: US offers up to $20 million for information on Iran's nuclear program., Relocation and new housing provided for informants if necessary., Announcement made via US Central Command's official X account., Initiative is part of the US State Department's Rewards for Justice program.
Published: 07 Nov 2026, 11:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented