ടെൽ അവീവ്: യുഎസുമായുള്ള സമാധാന ചർച്ചകൾക്കിടെ ഇറാനിയൻ പ്രതിനിധികളെ തങ്ങൾ വധിക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ട് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് തള്ളി. ഇസ്ലാമാബാദ് ചർച്ചയ്ക്കിടെ മുതിർന്ന ഇറാനിയൻ പ്രതിനിധികളെ ഇസ്രായേൽ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ ഭയന്നിരുന്നതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് വ്യാജ വാർത്തയാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഇസ്ലാമാബാദ് ചർച്ചകളിൽ പങ്കെടുത്തിരുന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് എന്നിവർക്ക് യുഎസ് ഉദ്യോഗസ്ഥർ ഇസ്രയേലിന്റെ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയെന്നായിരുന്നു റിപ്പോർട്ട്.
ഏപ്രിൽ 8-ന് യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള ആഴ്ചകളിൽ ഈ രണ്ട് മുതിർന്ന ഇറാനിയൻ പ്രതിനിധികളെയും ലക്ഷ്യമിടാൻ ഇസ്രായേൽ പദ്ധതിയിട്ടേക്കാമെന്ന് ചില യുഎസ് ഉദ്യോഗസ്ഥരും വിശ്വസിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം സമാധാന ശ്രമങ്ങൾക്കിടെ പ്രതിനിധികളെ ലക്ഷ്യമിട്ട മുൻകാല ചരിത്രം ഇസ്രയേലിനുണ്ട്. 2025 സെപ്റ്റംബറിൽ ദോഹയിൽ ഹമാസിന്റെ ചർച്ചാ സംഘത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
Content Highlights: Netanyahu's office officially denies reports of an assassination plot against Iranian officials., US officials had reportedly warned Iranian delegates about potential Israeli threats., The report surfaced following the April 8, 2026, ceasefire agreement., Historical context cited regarding the September 2025 Doha incident.
Published: 04 Jul 2026, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented