ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുടെ മുതിർന്ന കമാൻഡറെ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖാരി സയീദ് അബ്ദുൽ അസീസാണ് മരിച്ചത്. ഇയാൾ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തുന്നതിന് മുമ്പ് ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഏത് റെസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം കഴിച്ചത് എന്ന് വ്യക്തമല്ല. ഭക്ഷണത്തിന് ശേഷം പ്രാർഥനയ്ക്കായി പള്ളിയിലേക്കെത്തിയ ഖാരി സയീദ് പള്ളിയുടെ കവാടത്തിൽ കുഴഞ്ഞുവീഴുകയും മരണപ്പെടുകയായിരുന്നു. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന ലഷ്‌കർ വകുപ്പിന്റെ ചുമതലക്കാരനായിരുന്നു ഖാരി സയീദ്. 'അജ്ഞാതരായ ആളുകൾ' തങ്ങളുടെ സംഘടനയിലെ 30-ഓളം അംഗങ്ങളെ വധിച്ചതായി ഒരു പ്രമുഖ ലഷ്‌കർ ഭീകരൻ അവകാശപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ ഒരു കമാൻഡർ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.
2008-ൽ 166 പേരുടെ മരണത്തിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നിരോധിത സംഘടനയുടെ നിരവധി അംഗങ്ങൾ കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടയിൽ പാകിസ്താനിലെയും പാക് അധീന ജമ്മു കശ്മീരിലെയും വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടതായി റിസ്വാൻ ഹനീഫ് ഭീകരനാണ് അവകാശപ്പെട്ടിരുന്നത്.
പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലായി 30-ലധികം ലഷ്‌കർ ഭീകരർ 'അജ്ഞാതരായ വ്യക്തികളാൽ' കൊല്ലപ്പെട്ടിട്ടുണ്ട്.
Content Highlights: Senior Lashkar-e-Taiba commander Qari Saeed Abdul Aziz found dead in an Islamabad mosque., He collapsed at the mosque entrance after eating at a restaurant., He was in charge of providing financial aid to families of terrorists killed in Jammu and Kashmir., Comes days after claims that around 30 LeT members were killed by unknown individuals across Pakistan.
Published: 09 Aug 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented