കാലിഫോർണിയ: ചൈനീസ് ചാരവനിതയെന്നു സംശയിക്കുന്ന വ്യക്തിയോട് വിവാഹേതരബന്ധം പുലർത്തി എന്ന ആരോപണത്തിനു പിന്നാലെ എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിനോട് ഡിസംബറിൽ ഹാജരാകാൻ ആവശ്യപ്പെട്ട് യുഎസ് സെനറ്റ് ബാങ്കിങ് കമ്മിറ്റി.

To advertise here,

ഡിസംബർ ഒന്നിന് അടച്ചിട്ട മുറിയിൽ നടക്കുന്ന മൊഴിയെടുപ്പിനായി ഹാജരാകാനാണ് നിർദ്ദേശം. ഹുവാങ്ങിനെയും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനെയും ബാങ്കിങ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ വിളിപ്പിച്ചതായി കമ്മിറ്റി അധ്യക്ഷൻ ടിം സ്കോട് അറിയിച്ചു.

ഹുവാങ്ങിന്റെ രാജിക്ക് പിന്നാലെ എൻവിഡിയയുടെ ഓഹരിവില 4.3 ശതമാനം ഇടിഞ്ഞു. ദിവസങ്ങളായി കമ്പനിയുടെ ഓഹരികൾ പ്രതിസന്ധിയിലായിരുന്നു. വ്യാപാരം ആരംഭിച്ചപ്പോൾ ഏകദേശം 14 ശതമാനം ഇടിവുണ്ടായെങ്കിലും പിന്നീട് നഷ്ടം കുറച്ച് ഓഹരികൾ 4.3 ശതമാനം ഇടിവിൽ ക്ലോസ് ചെയ്തു.

എൻവിഡിയ പ്രതിസന്ധിയിലായത് എതിരാളികളായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്, ബ്രോഡ്കോം തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് മികച്ച മുന്നേറ്റത്തിനിടയാക്കി.