
സുലൈമാനിയ: പ്രത്യേക കുര്‍ദിസ്താനുവേണ്ടി തുര്‍ക്കിയോട് നടത്തിയിരുന്ന സായുധപോരാട്ടം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് രണ്ടുമാസത്തിനുശേഷം ആയുധങ്ങള്‍ അഗ്‌നിക്കിരയാക്കി കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയംഗങ്ങള്‍ (പികെകെ).
ഇറാഖി കുര്‍ദിസ്താനിലെ കസീനിലുള്ള ഗുഹയ്ക്കു പുറത്ത് 30 പികെകെ പോരാളികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചു. ഇതുകാണാന്‍ മൂന്നൂറോളം പേരെത്തിയിരുന്നു. ജയിലില്‍ക്കഴിയുന്ന പികെകെ സ്ഥാപകനേതാവ് അബ്ദുള്ള ഒചലനും തുര്‍ക്കി സര്‍ക്കാരും മധ്യസ്ഥര്‍വഴി മാസങ്ങളായി നടത്തിയ ചര്‍ച്ചയുടെ ഫലമാണിത്. പികെകെ ആയുധമുപേക്ഷിക്കണമെന്ന് ഫെബ്രുവരി 27-ന് ഒചലന്‍ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ച് മേയ് 12-ന് ഔദ്യോഗികമായി പിരിച്ചുവിടുകയാണെന്ന് പികെകെ പ്രഖ്യാപിച്ചു. കുര്‍ദുകളുടെ അവകാശത്തിനും സ്വതന്ത്ര കുര്‍ദിസ്താനും വേണ്ടി 1984-ലാണ് പികെകെ ആയുധമെടുത്തത്. പോരാട്ടത്തില്‍ നാല്‍പ്പതിനായിരത്തിലേറെപ്പേര്‍ മരിച്ചു.
സംഘടനാസ്ഥാപകനായ ഒചലന്‍ 26 വര്‍ഷമായി ജയിലിലാണ്. അയുധമുപേക്ഷിച്ച പികെകെ, കുര്‍ദുകളുടെ അവകാശത്തിനായി ജനാധിപത്യമാര്‍ഗം തേടുമെന്ന് അറിയിച്ചു.
Content Highlights: Kurdistan Workers Party (PKK) officially disarmed after decades of fighting for Kurdish autonomy
Published: 12 Jul 2025, 06:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented