ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (IRGC). നെതന്യാഹുവിനെ ക്രിമിനൽ സയണിസ്റ്റ് പ്രധാനമന്ത്രി എന്നും ഐആർജിസി വിശേഷിപ്പിക്കുകയും ചെയ്തു.
"കൊടുംകുറ്റവാളിയും കുട്ടികളെ കൊന്നൊടുക്കുന്നവനുമായ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ, ഞങ്ങൾ അദ്ദേഹത്തെ തിരയുന്നത് തുടരും,"ഐആർജിസി പറഞ്ഞു.
ഈ പ്രസ്താവനകൾ ഐആർജിസിയുടെ ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ൻ്റെ 52-ാമത് ഘട്ടത്തിൻ്റെ പ്രഖ്യാപനത്തിൻ്റെ ഭാഗമായാണ് വന്നത്. മേഖലയിലെ ഇസ്രയേൽ താവളങ്ങളെയും യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടതായും ഐആർജിസി പറഞ്ഞു. പ്രസ്താവന അനുസരിച്ച്, ഇറാൻ സൈന്യം ടെൽ അവീവിലെ വ്യാവസായിക മേഖലകളിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഈ ആക്രമണങ്ങളിൽ ആളപായം സംഭവിച്ചതായും നഗരത്തിലുടനീളം ആംബുലൻസ് സൈറൺ മുഴങ്ങിയതായും അവർ അവകാശപ്പെട്ടു.
എർബിലിലെ അൽ-ഹാരിർ എയർ ബേസ്, കുവൈത്തിലെ അലി അൽ സാലം എയർ ബേസ്, ക്യാമ്പ് അർഫിജാൻ എന്നിവയുൾപ്പെടെ യുഎസ് സേനയുമായി ബന്ധമുള്ള സ്ഥലങ്ങളെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഐആർജിസി ലക്ഷ്യമിട്ടതായി പറഞ്ഞു. നെതന്യാഹുവിൻ്റെ ഗതി അവ്യക്തമാണെന്നും അദ്ദേഹം കൊല്ലപ്പെട്ടതാകാം അല്ലെങ്കിൽ കുടുംബത്തോടൊപ്പം ഇസ്രയേലിൽ നിന്ന് പലായനം ചെയ്തതാകാം എന്നും ഇറാൻ സേന അവകാശപ്പെട്ടു.
ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന പ്രചാരണങ്ങൾ നെതന്യാഹുവിൻ്റെ ഓഫീസ് തള്ളിക്കളഞ്ഞു. നെതന്യാഹുവിൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹത്തിൻ്റെ കയ്യിൽ ഒരു വിരൽ അധികമായി കാണുന്നുണ്ടെന്ന് ചില ഉപയോക്താക്കൾ അവകാശപ്പെട്ടതിനെത്തുടർന്നാണ് നെതന്യാഹുവിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമായത്. മാർച്ച് 13-നാണ് നെതന്യാഹു അവസാനമായി ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
Content Highlights: IRGC threatens to locate and eliminate Benjamin Netanyahu., Details on Operation True Promise 4 missile strikes on Israeli and US bases., Reports of infrastructure damage in Tel Aviv., Netanyahu's office refutes rumors regarding the PM's safety.
Published: 15 Mar 2026, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented