ടെഹ്‌റാന്‍: അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ്. ആക്രമണത്തില്‍ കേന്ദ്രങ്ങള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചെന്ന് വക്താവ് ഇസ്മയില്‍ ബഗേയി ബുധനാഴ്ച അല്‍ ജസീറയോട് പറഞ്ഞു.
ഞങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയതോതില്‍ നാശം സംഭവിച്ചിട്ടുണ്ട്. അക്കാര്യം ഉറപ്പാണ്, അദ്ദേഹം പറഞ്ഞു. എന്നാല്‍, നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും യുറേനിയം ശേഖരത്തിന് നാശം സംഭവിച്ചിട്ടില്ലെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെ ട്രംപ് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആക്രമണം സംബന്ധിച്ച് പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയത്.
ഇറാന്റെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് ഇറാനിലെ ആണവപദ്ധതിയെ 'തുടച്ചുനീക്കി' എന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, ഇറാന്റെ യുറേനിയം ശേഖരം നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞിരുന്നു. ശേഖരത്തിന്റെ ഭൂരിഭാഗം ഭൂമിക്കടിയില്‍ ആഴത്തില്‍ ആഴത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെപ്പറ്റി വന്ന മാധ്യമവാര്‍ത്തകളൊക്കെ വ്യാജമാണെന്ന് ട്രംപ് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നടപടികളിലൊന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തില്‍ പ്രമുഖമാധ്യമങ്ങള്‍ കൈകോര്‍ത്തിരിക്കുകയാണെന്നും ആ മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനം നേരിടുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി. 'ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു!' എന്നും അദ്ദേഹം കുറിച്ചു.
തികച്ചും തെറ്റായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും പ്രസ്താവനയില്‍ അറിയിച്ചു. റിപ്പോര്‍ട്ട് ചോര്‍ത്തിയത് പ്രസിഡന്റ് ട്രംപിനെയും വിജയകരമായി ദൗത്യം നിര്‍വ്വഹിച്ച ധീരരായ യുദ്ധവിമാന പൈലറ്റുമാരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ലീവിറ്റ് പറഞ്ഞു. 30,000 പൗണ്ട് ഭാരമുള്ള പതിന്നാല് ബോംബുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി വര്‍ഷിക്കുമ്പോള്‍ പൂര്‍ണ്ണമായ നാശം സംഭവിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സിഐഎയോ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഓഫീസോ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചില്ല.
Content Highlights: Iran confirms significant damage to its nuclear facilities following a US attack, contradicting US
Published: 25 Jun 2025, 07:05 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented