ദുബായ്: ഗൾഫ് രാജ്യങ്ങൾക്കെതിരേ ആക്രമണം തുടർന്ന് ഇറാൻ. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ചാണ് പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി.
അതിനിടെ, കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴോളം ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
ഗൾഫ് രാജ്യങ്ങൾക്ക് നേരേ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അയൽരാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയുംചെയ്തു. എന്നാൽ, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്.
Content Highlights: One Pakistani national killed in Dubai's Al Barsha due to drone debris., Total casualties in UAE from Iranian attacks reach four., New drone strike reported at Kuwait International Airport., Saudi Defense Ministry intercepted seven drones recently., Attacks continue despite recent peace pledges from the Iranian President.
Published: 08 Mar 2026, 06:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented