ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍വംശജനായ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ കാര്‍ത്തിക് സുബ്രഹ്‌മണ്യത്തിന് 'നാഷണല്‍ ജ്യോഗ്രഫിക്' മാസികയുടെ 'പിക്ചര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം. 'പരുന്തുകളുടെ നൃത്തം' എന്നു പേരിട്ട ഫോട്ടോയാണ് കാര്‍ത്തിക്കിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്.

To advertise here,

അയ്യായിരത്തോളം മത്സരാര്‍ഥികളില്‍നിന്നാണ് കാര്‍ത്തിക്കിനെ വിജയിയായി പ്രഖ്യാപിച്ചത്. 'നാഷണല്‍ ജ്യോഗ്രഫിക്' മാസികയുടെ മേയ് ലക്കത്തില്‍ കാര്‍ത്തിക്കിന്റെ ചിത്രങ്ങളുമുണ്ടാകും.അലാസ്‌കയിലെ ചില്‍കാറ്റ് ബാള്‍ഡ് ഈഗിള്‍ സങ്കേതത്തില്‍ മീന്‍വേട്ടക്കിറങ്ങിയ കഷണ്ടിത്തലയന്‍ പരുന്തുകള്‍ മരക്കൊമ്പിനായി നടത്തുന്ന പോരാണ് കാര്‍ത്തിക് പകര്‍ത്തിയത്.

സാല്‍മണ്‍ മത്സ്യങ്ങളെ അകത്താക്കാന്‍ നവംബറില്‍ ഒട്ടേറെ പരുന്തുകള്‍ ഇവിടെയെത്താറുണ്ട്. 2020-ലെ കോവിഡ് അടച്ചിടല്‍ സമയത്താണ് കാര്‍ത്തിക് വന്യജീവി ഫോട്ടോഗ്രാഫിയിലേക്കു തിരിഞ്ഞത്.