തൃശ്ശൂർ: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്ന അകാലത്തിൽ അന്തരിച്ച കെ. എസ്. പ്രവീൺകുമാറിന്റെ പേരിൽ തൃശ്ശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ രണ്ടാമത് ഫോട്ടോഗ്രഫി അവാർഡിന് മാതൃഭൂമിയിലെ സീനിയർ ഫോട്ടോഗ്രാഫർ റിദിൻ ദാമുവിന്റെ ‘ഭക്ഷണ ചങ്ങല’ എന്ന ചിത്രം അർഹമായി. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

To advertise here,

ദേശാഭിമാനി ഫോട്ടോഗ്രാഫർ ശിവപ്രസാദ് എം.എ.യുടെ ചിത്രം ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. 30-ലേറെ എൻട്രികളിൽനിന്നാണ് ചിത്രം തിരഞ്ഞെടുത്തത്. മൊണാലിസ ജനാർദനൻ, മുതിർന്ന ഫോട്ടോ ജേർണലസ്റ്റുകളായ കെ.കെ. രുദ്രാക്ഷൻ, ജോൺസൺ വി. ചിറയത്ത്, എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.