കൊച്ചി: മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ. ജയകൃഷ്ണന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ നല്‍കുന്ന ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഇന്തോ - ഏഷ്യന്‍ ന്യൂസ് സര്‍വീസ് ഫോട്ടോഗ്രാഫര്‍ അരുണ്‍ ചന്ദ്രബോസിന്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ അട്ടിമറി ജയത്തിനുശേഷം തന്റെ ഭര്‍ത്താവും മുന്‍ തൃക്കാക്കര എം.എല്‍.എ.യുമായ പി.ടി. തോമസിന്റെ ചിത്രത്തിന് മുന്‍പില്‍ വിതുമ്പലോടെ നില്‍ക്കുന്ന ഉമാ തോമസിന്റെ ചിത്രമാണ് അരുണിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 

To advertise here,

മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ സിബു ഭുവനേന്ദ്രൻ, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഇടുക്കി ഫോട്ടോഗ്രാഫര്‍ ഷിയാസ് ബഷീര്‍ എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി.

placeholder
സിബു ഭുവനേന്ദ്രന്‍, ഷിയാസ് ബഷീര്‍

ജനുവരി 26-ന് വൈകീട്ട് മൂന്നുമണിക്ക് തൃശ്ശൂരില്‍ റവന്യൂ മന്ത്രി കെ. രാജന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

placeholder
സിബു ഭുവനേന്ദ്രനെ അവാര്‍ഡിനര്‍ഹനാക്കിയ ചിത്രം

 

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം ഐ.എം. വിജയന്‍ മുഖ്യാതിഥിയാകും. 

placeholder
ഷിയാസ് ബഷീറിനെ അവാര്‍ഡിനര്‍ഹനാക്കിയ ചിത്രം