വാഷിങ്ടൺ: ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ്. പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കും വ്യാപാരമെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ഒട്ടുമിക്ക രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് തയ്യാറാണെന്ന് ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് അടുത്തിടെ നടത്തിയ പ്രസ്താവനകൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ വിപുലമായതും വർധിച്ചുവരുന്നതുമായ ഊർജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനസ്വേലൻ ക്രൂഡ് വാങ്ങുന്നത് പുനരാരംഭിക്കുന്നത് അനുവദിക്കാൻ യുഎസ് തയ്യാറാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് വിഷയത്തിൽ ചർച്ച പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
യുഎസ് വെനസ്വേലൻ എണ്ണയുടെ വിപണനം പുനരാരംഭിക്കുകയാണെന്നും എന്നാൽ കർശനമായി നിയന്ത്രിത ഘടനയിൽ മാത്രമായിരിക്കുമെന്ന് ഫോക്സ് ബിസിനസ്സിന് നൽകിയ അഭിമുഖത്തിൽ യുഎസ് ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് പറഞ്ഞു. യുഎസ് ഗവൺമെന്റ് എണ്ണ വിപണനം ചെയ്യുമെന്നും റൈറ്റ് കൂട്ടിച്ചേർത്തു. നിലവിൽ സംഭരിച്ചിട്ടുള്ള 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വെനസ്വേലൻ എണ്ണ വിപണനം ചെയ്യാനാണ് യുഎസ് പദ്ധതിയിടുന്നതെന്നും തുടർന്ന് ഭാവി ഉത്പാദനത്തിൽ നിന്നുള്ള വിൽപന തുടരുമെന്നും ന്യൂയോർക്കിൽ നടന്ന ഒരു ഊർഝ സമ്മേളനത്തിൽ റൈറ്റ് പറഞ്ഞു.
യുഎസ് ഉപരോധങ്ങൾ വ്യാപാരം നിയന്ത്രിക്കുന്നതിന് മുൻപ് വെനസ്വേലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളായിരുന്നു ഇന്ത്യ. സംസ്കരണശാലകൾക്ക് ആവശ്യമായ വലിയ അളവിലാണ് ഇന്ത്യ വെനസ്വേലയുടെ പക്കൽനിന്ന് എണ്ണ വാങ്ങിയിരുന്നത്.
വെനസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് ശേഷം പുതിയ ക്രമീകരണത്തിലൂടെ യുഎസ് 50 ദശലക്ഷം ബാരൽ വരെ വെനസ്വേലൻ ക്രൂഡ് സംസ്കരിച്ച് വിൽക്കുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥർ, ലോകത്തിലെ ഏറ്റവും വലിയ ചില എണ്ണ കമ്പനികളുടെ എക്സിക്യുട്ടീവുകൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കവെ ഈ നീക്കം ഒരു സാമ്പത്തിക അവസരമായും രാഷ്ട്രീയ പുനഃക്രമീകരണമായുമാണ് ട്രംപ് അവതരിപ്പിച്ചത്. ഞങ്ങളിൽ നിന്ന് എടുത്തത് ഞങ്ങൾ തിരികെ എടുക്കുകയാണ്,"ട്രംപ് കൂട്ടിച്ചേർത്തു
എണ്ണക്കമ്പനികൾ വെനസ്വേലയിൽ കുറഞ്ഞത് 100 ബില്യൺ ഡോളറെങ്കിലും നിക്ഷേപിക്കുമെന്ന് ട്രംപ് പറഞ്ഞു. വെനസ്വേലയുടെ എണ്ണ മേഖലയുടെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഏത് കമ്പനികൾക്കാണ് നിക്ഷേപം അനുവദിക്കുന്നതെന്ന് തന്റെ ഭരണകൂടം തീരുമാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Content Highlights: US signals willingness for India to buy Venezuelan crude oil under new regulated framework. Details under discussion. Learn more about this potential energy shift.
Published: 10 Jan 2026, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented