ന്യൂഡല്‍ഹി : ഇന്ത്യയുടെയും മാലദ്വീപിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന കരാറില്‍ ഇരുരാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെക്കും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൺസ്ട്രക്ഷൻ ആന്‍ഡ് എന്‍ജിനീയറിങ് കമ്പനി അഫ്‌കോണ്‍സ് മാലദ്വീപ് സര്‍ക്കാരുമായി കരാറില്‍ ഒപ്പുവെക്കും.  

To advertise here,

ദ ഗ്രേറ്റര്‍ മാലി കണക്റ്റിവിറ്റി പ്രൊജക്ട്(ജി.എം.സി.പി.) എന്നറിയപ്പെടുന്ന ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മാലദ്വീപിന്റെ സാമ്പത്തിക ജീവനാഡിയായി മാറുമെന്ന് കരുതുന്നു. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദിന്റെയും പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 

6.74 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലവും അതിനെ ബന്ധിപ്പിക്കുന്ന പാതയും ചേരുന്ന പദ്ധതിയ്ക്ക് 100 കോടി രൂപയാണ് ഇന്ത്യന്‍ സഹായം. മാലദ്വീപിന്റെ തലസ്ഥാനമായ മാലിയെയും തൊട്ടടുത്ത ദ്വീപുകളായ വില്ലിന്‍ഗ്ലി, ഗുല്‍ഹിഫാല്‍ഹു, തിലാഫുഷി എന്നിവയെയും തമ്മില്‍ ബന്ധിക്കുന്നതാണ് ഈ പാലം. മാലദ്വീപിന്റെ ഏകദേശം പകുതിയോളം ജനസംഖ്യ വരുന്ന നാല് ദ്വീപുകളെയും പരസ്പരം ബന്ധിപ്പിക്കും.

 

Content Highlights: india maldives to sign largest ever infra project maharashtra firm bags deal