
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ചൊരു കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അയൽരാജ്യങ്ങൾക്കോ ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്കോ ലഭിച്ചതിനേക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
യുവാക്കൾ, യുവതികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഈ കരാർ വലിയ അവസരങ്ങൾ തുറന്നു നൽകും. മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ നിരന്തരമായ ചർച്ചകളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേടാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്വാദി പാർട്ടി തുടങ്ങിയ കക്ഷികൾ സ്പീക്കറുടെ കസേരയ്ക്ക് അരികിലെത്തുകയും സഭയെ അപമാനിക്കുകയും ചെയ്തു. സഭയിൽ പറയേണ്ട കാര്യങ്ങൾ പ്രതിപക്ഷത്തിന്റെ മോശം പെരുമാറ്റം കാരണം പുറത്ത് പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: India-US Trade Deal: Minister Goyal Hails Landmark Agreement for Economic Growth
Published: 03 Feb 2026, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented