വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരിക്ക്. വ്യാഴാഴ്ചയായിരുന്നു അപകടം. കിഴക്കൻ കരീബിയയിലേക്കുള്ള ഏഴ് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കിടെയായിരുന്നു അപകടം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവന്നു.
പ്രവർത്തിച്ചു കൊണ്ടിരിക്കെ സ്ലൈഡിന്റെ ഗ്ലാസ് പ്രതലം തകർന്ന് വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു. ഇതുകണ്ട് കപ്പലിനുള്ളിൽനിന്ന് ആളുകൾ ആർത്തുവിളിക്കുന്നതും സ്ലൈഡ് നിർത്താൻ അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
പരിക്കേറ്റയാൾക്ക് ഉടൻതന്നെ മതിയായ ചികിത്സ നൽകിയെന്ന് റോയൽ കരീബിയൻ ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വാട്ടർ സ്ലൈഡ് അടച്ചതായും പ്രസ്താവനയിൽ പറയുന്നു. ആർക്കാണ് പരിക്കേറ്റത് എന്ന കാര്യം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസ്' ഫ്‌ലോറിഡയിലെ മയാമിയില്‍നിന്ന് 2024 ജനുവരിയിലാണ് കന്നിയാത്ര തുടങ്ങിയത്. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമകള്‍. 2350 ജീവനക്കാരാണ് കപ്പലിലുള്ളത്.
ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ തുടങ്ങിയവ കപ്പലിലുണ്ട്. അമ്പതോളം സംഗീതജ്ഞരും ഹാസ്യാവതാരകരും സംഗീതസംഘവുമുണ്ട്. ഫിന്‍ലന്‍ഡിലെ തുര്‍ക്കുവില്‍ 900 ദിവസമെടുത്താണ് കപ്പല്‍ പണിതത്.
ഏകദേശം 16,624 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ദ്രവീകൃത പ്രകൃതിവാതകമാണ് ഇന്ധനം. ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ചൊവ്വാഴ്ച കപ്പലിന് ഔദ്യോഗികമായി പേരിട്ടത്. റോയല്‍ കരീബിയന്റെതന്നെ 'വണ്ടര്‍ ഓഫ് ദ സീസാ'യിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവുംവലിയ ആഡംബരക്കപ്പല്‍.
Content Highlights: Water Slide Malfunction on Icon of the Seas Results in Passenger Injury
Published: 09 Aug 2025, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented