
ടെൽ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയത് ശരിയായില്ലെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂഖ്. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനാണ് മർസൂഖ്. ഇത്രയും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒക്ടോബര്‍ ഏഴ് ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കില്ലായിരുന്നുവെന്ന് മർസൂഖ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
ഇസ്രയേലികളും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഹമാസ് വധിച്ചത്. 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധ മതഗ്രന്ഥ പാരായണ ആഘോഷമായ 'സിംകറ്റ് തോറ'യോട് അനുബന്ധിച്ച് ഇസ്രയേലില്‍ പൊതു അവധിയായിരുന്നു. ഈ അവസരത്തിലായിരുന്നു ഹമാസിന്റെ ആക്രമണം. ഗാസ അതിര്‍ത്തിയിലെ 40 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള കരയതിര്‍ത്തി വഴിയായിരുന്നു കടന്നുകയറ്റം.
ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 40,000 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറയുന്നത്. മാത്രവുമല്ല, ഇസ്മായേല്‍ ഹനിയ, യഹിയ സിന്‍വാര്‍ തുടങ്ങിയ ഹമാസ് നേതാക്കളെ ഇസ്രയേല്‍ വകവരുത്തി.
യുദ്ധം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രയേലും ഹമാസും ബന്ദികളെ പരസ്പരം കൈമാറി. ജനുവരി 15-നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ രണ്ടാം ഘട്ട ചര്‍ച്ച അനിശ്ചിതാവസ്ഥയിലാണ്.
Content Highlights: Hamas leader Mousa Abu Marzouk regrets endorsing october 7 terror attack, New York Post
Published: 01 Mar 2025, 07:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented