ഗാസാ സിറ്റി: പട്ടിണി സംഹാരതാണ്ഡവമാടുന്ന ഗാസയിൽ അടിയന്തരമായി ഇടപെടണമെന്ന് നൂറിലേറെ സന്നദ്ധസംഘടനകളും മനുഷ്യാവകാശസംഘടനകളും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
മേഴ്‌സി കോർ, ദ നോർവീജിയൻ റെഫ്യൂജി കൗൺസിൽ ആൻഡ് റെഫ്യൂജി ഇന്റർനാഷണൽ എന്നിവയുൾപ്പെടെ 111 സംഘടനകൾ ബുധനാഴ്ച സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മൂന്നുദിവസത്തിനിടെ 21 കുട്ടികൾ മരിച്ച സാഹചര്യത്തിൽക്കൂടിയാണിത്.
അതിനിടെ, ബുധനാഴ്ച പുലർച്ചെ ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു.
Content Highlights: Over 111 organizations call for urgent intervention in Gaza amid devastating famine
Published: 24 Jul 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented