-
ബെയ്ജിങ്ങ്: ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുന്നത് മൂലം കോവിഡ് പകരുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും ഉപയോഗ ശേഷം ടോയ്‌ലറ്റ് ഫ്‌ളെഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്നുമാണ് പഠനം പറയുന്നത്.
വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ചൈനീസ് ഗവേഷകരെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് ഉള്ളത്. കോവിഡ് രോഗി ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളെഷ് ചെയ്യുമ്പോള്‍ പുറത്തേക്ക് തെറിക്കുന്നത് വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. മറ്റൊരാള്‍ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ വൈറസ് കണങ്ങള്‍ ശ്വസനത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
അതിനാല്‍ തന്നെ ടോയ്‌ലറ്റ് അടച്ചതിനുശേഷം മാത്രം ഫ്‌ളെഷ് ചെയ്യണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം.
Content Highlight: Flushing toilets can spread COVID 19 virus in the air
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..