യുദ്ധത്തിന് തടസ്സമില്ലാത്ത സൗകര്യങ്ങൾ, ഭക്ഷണത്തിന് തകരാറിലായ സംവിധാനം

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ ആഗോള സഹകരണ സംവിധാനത്തിലെ വിവേചനങ്ങളെയും വീഴ്ചകളെയും രൂക്ഷമായി വിമർശിച്ച് നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ. ആയുധങ്ങൾക്കും യുദ്ധസാമഗ്രികൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ സൗകര്യങ്ങൾ ആഗോളതലത്തിലുണ്ട്. എന്നാൽ വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട കർഷകർക്ക് ആവശ്യസമയത്ത് വളവും ഇന്ധനവും ലഭിക്കാത്ത അവസ്ഥയാണെന്ന് ബലേൻ ഷാ ചൂണ്ടിക്കാട്ടി.
'യുദ്ധത്തിന് തടസ്സമില്ലാത്ത ലോജിസ്റ്റിക്‌സും ഭക്ഷണത്തിന് തകരാറിലായ ലോജിസ്റ്റിക്‌സുമുള്ള ഒരു ലോകമാണ് നാം നിർമ്മിച്ചിരിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ ലോകത്ത് എവിടെ വേണമെങ്കിലും ആയുധ എത്തിക്കാൻ സാധിക്കുന്ന ലോകക്രമത്തിൽ, ഒരു കർഷകന് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് നേപ്പാളിന്റെ മാത്രം നിർഭാഗ്യമല്ലെന്നും ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, പാകിസ്താൻ, ശ്രീലങ്ക എന്നീ അയൽരാജ്യങ്ങളുടെ അവസ്ഥയും ഇതാണെന്ന് ബലേൻ ഷാ ചൂണ്ടിക്കാട്ടി. ഞങ്ങളുടേതല്ലാത്ത കാരണം കൊണ്ടുള്ള കാലാവസ്ഥ ദുരിതമനുഭവിക്കുകയും ഞങ്ങൾ തുടങ്ങാത്ത യുദ്ധങ്ങളാൽ പ്രഹരമേൽക്കുകയും ചെയ്യുന്നുവെന്നാണ് തന്റെ കന്നി പ്രസംഗത്തിൽ അദ്ദേഹം നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ദുരവസ്ഥയെ കുറിച്ച് വിശദീകരിച്ചത്. റാപ്പറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ 36 വയസ്സുകാരൻ ബലേൻ ഷായുടെ യുഎൻ പൊതുസഭയിലെ ആദ്യ പ്രസംഗമായിരുന്നു ഇത്. ഈ വർഷത്തെ പൊതുസഭയെ അഭിസംബോധന ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ ഭരണത്തലവനും അദ്ദേഹമാണ്.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുടെ സംയുക്ത നേതൃത്വത്തിൽ ഒരു 'ഹിമാലയൻ ക്ലൈമറ്റ് റെസിലിയൻസ് സിസ്റ്റം' രൂപീകരിക്കണമെന്നും ബലേൻ ഷാ യു.എൻ വേദിയിൽ ആഹ്വാനം ചെയ്തു. ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ പ്രളയത്തെക്കുറിച്ചും അദ്ദേഹം യുഎൻ വേദിയിൽ പറയുകയുണ്ടായി. മിന്നൽപ്രളയത്തിൽ 1400ഓളം പേർ കൊല്ലപ്പെടുകയും ആറായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തിരുന്നു. രാജ്യത്തെ വീണ്ടെടുക്കാനുള്ള പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Content Highlights: Nepal Prime Minister Balen Shah delivered his debut UN General Assembly speech, criticizing global inequality in logistics for weapons versus food., Highlighted the plight of farmers in developing South Asian nations facing fuel and fertilizer shortages., Proposed a joint 'Himalayan Climate Resilience System' involving India, China, and Nepal to combat climate change., Addressed the devastating impact of the August floods in Nepal that claimed numerous lives.
Published: 25 Sept 2026, 10:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented