
ബേപ്പൂർ: കഴിഞ്ഞയാഴ്ച ഉദ്ഘാടനംചെയ്ത ബേപ്പൂർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലെ ലോക്കപ്പ് മുറിയിലെ ശൗചാലയം വിവാദത്തിൽ. ശൗചാലയത്തിലെ ചുറ്റുമതിലിന് ആവശ്യമായ ഉയരമില്ലാത്തതുകാരണം തടവുകാർ ഉപയോഗിക്കുന്നത് പുറത്തേക്ക് കാണുന്നുവെന്നതാണ് വിവാദമായത്. സ്ത്രീകളുടെ ശൗചാലയത്തിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പ്രതികളുടെ സുരക്ഷയുടെ ഭാഗമായാണ് ചുറ്റുമതിൽ കൂടുതൽ ഉയരത്തിലാക്കാത്തതെന്നാണ് പോലീസ് പറയുന്നത്.
പ്രതികളായ സ്ത്രീകളെ രാത്രിയിൽ സ്റ്റേഷനിൽ പാർപ്പിക്കാതെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പകൽസമയത്ത് ആവശ്യമാണെങ്കിൽ സ്റ്റേഷനിലെ ശൗചാലയസൗകര്യം ഒരുക്കുകയുമാണ് ചെയ്യുന്നതെന്ന് സ്റ്റേഷനധികൃതർ പറഞ്ഞു. തടങ്കലിൽ പാർപ്പിക്കുന്ന പ്രതികളുെട അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിലാവരുത് അവരെ കസ്റ്റഡിയിൽവെക്കുന്നത് എന്ന നിയമം പാലിച്ചില്ല എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
Content Highlights: Privacy concerns regarding the design of the new Beypore Police Station lockup toilet., Allegations that the low walls compromise the dignity of female detainees., Police justification citing safety and prisoner management protocols., Official assurance that female detainees are transferred to women's police stations at night.
Published: 11 Mar 2026, 09:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented