തൃശ്ശൂർ: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ആരംഭിച്ച ദേശീയപാതകളിലെ ‘ക്ലീൻ ടോയ്‍‌ലെറ്റ് പിക്ചർ ചലഞ്ചിന്’ മികച്ച സ്വീകാര്യത. അതോറിറ്റിയുടെ കീഴിൽ നിർമിച്ചതോ പ്രവർത്തിക്കുന്നതോ ആയ ദേശീയപാത ടോൾപ്ലാസകളിലെ ശൗചാലയങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിലുള്ളവയുടെ ചിത്രമെടുത്ത് അയച്ച് സമ്മാനം നേടുന്നതാണ് ചലഞ്ച്.

To advertise here,

രാജ്മാർഗ്‍യാത്ര എന്ന ആപ്പിലാണ് ചിത്രം അപ്‍ലോ‍ഡ് ചെയ്യേണ്ടത്. ജിയോടാഗ് സഹിതം എടുക്കുന്ന ഫോട്ടോയുടെ ആധികാരികത പരിശോധിച്ച് 1,000 രൂപയാണ് സമ്മാനമായി ലഭിക്കുക. വാഹനങ്ങളിലെ ഫാസ്‌ടാഗ് അക്കൗണ്ടിലേക്കാണ് ഈ പണം വരിക. ഇതിനകം ചിത്രങ്ങളയച്ച 350 യാത്രക്കാരിൽ 265 പേർക്ക് സമ്മാനം ലഭിച്ചു. എ.ഐ. സാധ്യതകൾകൂടി ഉപയോഗപ്പെടുത്തിയാകും ചിത്രങ്ങളുടെ പരിശോധന.

ദേശീയപാതകളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ശുചിത്വവും സൗകര്യവുമുള്ള ശൗചാലയങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനങ്ങളെ പൊതുസൗകര്യങ്ങൾ സംരക്ഷിക്കുന്നതിൽ പങ്കാളികളാക്കാനുംകൂടിയാണിത്. കേന്ദ്രസർക്കാരിന്റെ സ്പെഷ്യൽ കാംപെയ്ൻ 5.0-യുടെ ഭാഗമായ ഫോട്ടോ ചലഞ്ച് ജൂൺ 30 വരെ തുടരും.