വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് നേർക്ക് യുഎസ് കടുത്ത ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫിലെ അമേരിക്കയുടെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണഭീഷണി.
‘കഴിഞ്ഞ രാത്രി ഞങ്ങൾ അവർക്കെതിരേ അതിശക്തമായ ആക്രമണം നടത്തി. വളരെ വളരെ ശക്തമായ ആക്രമണം. ഞങ്ങൾ ഇന്നും അതിശക്തമായ രീതിയിൽ ആക്രമിച്ചേക്കും. ഞാൻ അവർക്കൊരു ചെറിയ മുന്നറിയിപ്പ് നൽകും. ഞങ്ങൾ ഇന്ന് രാത്രി അവർക്കെതിരേ ശക്തമായ ആക്രമണം നടത്താൻ പോവുകയാണ്, അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കവേ ബുധനാഴ്ച ട്രംപ് പറഞ്ഞു.
ഇറാൻ വളരെ മോശമായാണ് പെരുമാറുന്നതെന്നും കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും തൊടുക്കുന്നതിനെ പരാമർശിച്ച് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവായുധശേഷി ഇല്ലാതാക്കാനാണ് യുദ്ധമുണ്ടായതെന്നും ട്രംപ് പറഞ്ഞു. ചർച്ചകളിൽ ഇരു രാജ്യങ്ങളും ഇതേക്കുറിച്ച് സംസാരിക്കുമെങ്കിലും ഇത്തരം ചർച്ചകൾ നടന്നിട്ടേയില്ലെന്നാണ് വാർത്താസമ്മേളനങ്ങളിൽ ഇറാൻ പറയുകയെന്നും ട്രംപ് അവകാശപ്പെട്ടു.
ചർച്ചകളിൽ ഏറെ പുരോഗതി കൈവരിച്ചുവെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 47 കൊല്ലമായി പശ്ചിമേഷ്യയിലെ കുഴപ്പക്കാരായി തുടരുകയാണ് ഇറാൻ. ഇനി ആരെയും അവർ ഉപദ്രവിക്കില്ല. നമുക്കെല്ലാം വേണ്ടത്, അത് ലളിതമായൊരു കാര്യമാണ്. ഇറാന് ആണവായുധം ഉണ്ടായിരിക്കാൻ പാടില്ല. അതാണ് എന്റെ ലക്ഷ്യം, ട്രംപ് പറഞ്ഞു.
Content Highlights: President Trump announces potential severe military strikes against Iran tonight., The escalation follows Iranian attacks on US military bases in the Gulf., Trump aims to eliminate Iran's nuclear weapons capability., US declares the ceasefire with Iran is officially over.
Published: 08 Jul 2026, 08:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented