
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് നടപടി കടുപ്പിച്ചിരിക്കുന്ന ഈ സമയത്തും യു.എസില്‍ കഴിയുന്ന ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഹാരിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പിച്ച് പറയുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എനിക്ക് അദ്ദേഹത്തെ നാടുകടത്താന്‍ താത്പര്യമില്ല. അയാളെ ഞാന്‍ വെറുതെ വിടുകയാണ്. അല്ലെങ്കില്‍ തന്നെ ഹാരിക്ക് അദ്ദേഹത്തിന്റെ ഭാര്യയുമായി നിരവധി പ്രശ്‌നങ്ങളുണ്ടെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. 2020-ലാണ് ഹാരിയും ഭാര്യ മേഗന്‍ മര്‍ക്കലും ബ്രിട്ടീഷ് രാജകുടുംബം വിട്ട് കാലിഫോര്‍ണിയയിലേക്ക് എത്തുന്നത്. അതിനുശേഷം ഇരുവരും നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങളും ആരംഭിച്ചിരുന്നു.
എന്നാല്‍, ഹാരിയുടെ വിസ സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഹാരിയുടെ മുന്‍കാല മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അദ്ദേഹത്തിന്റെ വിസ ആപ്ലിക്കേഷനില്‍ ആശങ്ക ഉന്നയിരുന്നത്. അദ്ദേഹത്തിന്റെ കുടിയേറ്റം ഉള്‍പ്പെടെ പുനപരിശോധിക്കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിനുമേല്‍ സമ്മര്‍ദവുമുണ്ട്.
ഹാരിക്കും മേഗനുമെതിരേ ഡൊണാള്‍ഡ് ട്രംപ് നടത്തിവരുന്ന അതിക്ഷേപങ്ങളുടെ തുടര്‍ച്ചയായും ഇപ്പോഴത്തെ പ്രസ്താവനയെ വിലയിരുത്തുന്നുണ്ട്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ആയിരുന്ന ബൈഡന്റെ പരിഗണന ലഭിക്കുന്ന ദമ്പതിമാരാണ് ഹാരിയും മേഗനുമെന്ന് ട്രംപ് മുമ്പ് വിമര്‍ശിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഹാരിയുടെ ആത്മകഥയില്‍ മുന്‍കാല മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വിസ ആപ്ലിക്കേഷന്‍ എതിര്‍ക്കുന്നത്.
Content Highlights: Donald Trump says he won`t deport Prince Harry despite visa concerns stemming
Published: 09 Feb 2025, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented