ബ്രസീലിയ: കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഹൈഡ്രോക്സി ക്ലോറോക്വിൻ തന്നെ സുഖപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൽസൊനാരോ. ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സയ്ക്ക് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. മലേറിയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഇതുവരെ കോവിഡിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല.

To advertise here,

ചൊവ്വാഴ്ചയാണ് താൻ കോവിഡ് പോസിറ്റീവാണെന്ന കാര്യം ബോൽസൊനാരോ പുറത്തുവിട്ടത്. പനിയും പേശിവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബോൽസൊനാരോയെ ശ്വാസകോശ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചതുമൂലം തന്റെ പനി കുറഞ്ഞതായി ബോൽസനാരോ വ്യക്തമാക്കി.

മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് 65-കാരനായ പ്രസിഡന്റ് കോവിഡ് സ്ഥിരീകരിക്കുന്നത്. സാധാരണ മാസ്ക് ധരിക്കാതെ ജനക്കൂട്ടത്തിനിടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള ബോൽസൊനാരോ ഇത്തവണ മാധ്യമ പ്രവർത്തകരെ കാണാനെത്തിയത് മാസ്ക് ധരിച്ചാണ്.

Content Highlight: brazil president bolsonaro tests positive for coronavirus