
ടെൽ അവീവ്: ഫ്‌ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണശ്രമത്തെ ജീവൻ പണയം വെച്ച് ചെറുത്തുതോൽപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആഗോളതലത്തിൽ വലിയ പ്രശംസ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും സമചിത്തതയോടെ പ്രവർത്തിച്ച് 180 യാത്രക്കാരുടെ ജീവൻ രക്ഷിച്ച സ്മിത് മച്ചാറിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
'ഇന്ത്യയുടെയും ഇസ്രായേലിന്റെയും മാത്രമല്ല, ലോകത്തിന്റെ മുഴുവൻ വീരനായകനാണ് നിങ്ങൾ' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഇസ്രായേലിന്റെ അടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്വാതന്ത്ര്യദിന ദീപം തെളിയിക്കൽ ചടങ്ങിലേയ്ക്ക് ക്യാപ്റ്റൻ സ്മിത്തിനെയും ക്ഷണിച്ചു.
സെപ്റ്റംബർ 30-നായിരുന്നു സംഭവം. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്‌ലൈദുബായ് വിമാനത്തിലെ ഒമാനി സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി, പ്രാർത്ഥനയ്‌ക്കെന്ന വ്യാജേന എഴുന്നേറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു. തലയ്ക്ക് പെട്ടെന്ന് കനത്ത അടിയേറ്റ സ്മിത്, വിമാനത്തിന് എന്തോ തകരാർ സംഭവിച്ചു എന്നാണ് ആദ്യം കരുതിയത്. എന്നാൽ തുടർച്ചയായി ആക്രമണം ഉണ്ടായതോടെയാണ് ഒപ്പമുള്ളയാൾ ആക്രമിക്കുകയാണെന്ന് മനസ്സിലായത്.
രണ്ടു മിനിറ്റിനുള്ളിൽ വിമാനം 16,000 അടിയോളം താഴേക്ക് പതിച്ചു. കാഴ്ച മങ്ങുകയും രക്തം വാർന്ന് നിലത്തു വീഴുകയും ചെയ്തിട്ടും ക്യാപ്റ്റൻ സ്മിത് സർവ്വ ശക്തിയുമെടുത്ത് കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയായിരുന്നു. പുറത്ത് കാത്തുനിന്ന യാത്രക്കാരും വിമാന ജീവനക്കാരും ഉടൻ തന്നെ അകത്തു കടന്ന് അക്രമിയെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.ദുരന്തത്തിൽ നിന്ന് വിമാനത്തെയും യാത്രക്കാരെയും രക്ഷിച്ച ക്യാപ്റ്റൻ സ്മിതിന്റെയും യാത്രക്കാരുടെയും ധീരതയെ പുകഴ്ത്തിയ നെതന്യാഹു, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Content Highlights: Indian pilot Captain Smith Machar thwarted a cockpit attack by a co-pilot on a FlyDubai flight., He safely landed the plane in Tabuk, Saudi Arabia, saving the lives of 180 passengers., Israeli Prime Minister Benjamin Netanyahu called to praise him and invited him to Israel's Independence Day celebrations.
Published: 04 Oct 2026, 03:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented