ടെൽ അവീവ്: ഫ്‌ളൈ ദുബായ് വിമാനത്തിൽ പെെലറ്റ് ഇൻ കമാൻഡിനെ ആക്രമിച്ച ഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യോഗ്യതാനിർണയത്തിലെ പിഴവുകാരണമാണ് വിമാനം ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറത്താനുള്ള അവസരം അയാൾക്ക് ലഭിച്ചതെന്നും ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരനായ സ്മിത് മച്ചാറിനെയാണ് ഒമാനി പെെലറ്റ് ആക്രമിച്ചത്.
‘നിങ്ങൾക്ക് അറിയാവുന്നതുപോലെ, ക്യാപ്റ്റനെ ആക്രമിച്ച ആ അക്രമിയെ ഇപ്പോൾ ചോദ്യംചെയ്യലിന് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നമുക്കറിയാവുന്ന കാര്യം ഇതാണ്. അദ്ദേഹം ഇസ്ലാമിക തീവ്രവാദ പ്രേരിതമായ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്’, നെതന്യാഹു പറഞ്ഞു. ഒമാനി പൈലറ്റിന്റെ വ്യക്തിഗതവിവരങ്ങൾ ശേഖരിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള പൈലറ്റുമാർ, ഇസ്രയേലിലേക്ക് വിമാനങ്ങൾ പറത്തുന്നത് വിലക്കുന്ന നിയമത്തിൽ ഒരു പഴുതുണ്ടായിരുന്നെന്നും അത് ഉപയോഗിച്ചാണ് സഹപൈലറ്റ് വിമാനം പറത്തിയതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. വിമാനം വീഴ്ത്താനായിരിക്കാം ഒമാനി പൈലറ്റ് ശ്രമിച്ചതെന്നും കീഴ്‌പ്പെടുത്തിയതിന് പിന്നാലെ ‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ’ എന്ന് അയാൾ അലറിവിളിച്ചെന്നും നെതന്യാഹു പറഞ്ഞു.
ഒമാനി പൈലറ്റിന് ഇറാനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം കുറച്ചുദിവസങ്ങൾക്കകം അറിയാൻ കഴിയുമെന്ന് പറഞ്ഞ അദ്ദേഹം, ഇപ്പോൾ നിഗമനത്തിൽ എത്തിച്ചേരാൻ സമയമായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
‘അക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയില്ല. ഇറാനോ മറ്റാരെങ്കിലുമോ ആയി ഒമാനി പൈലറ്റിന് ബന്ധമുണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ പറയാറായിട്ടില്ല. കുറച്ചുദിവസത്തിനകം അത് വ്യക്തമാകും’, നെതന്യാഹു പറഞ്ഞു.
174 യാത്രക്കാരുമായി ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായിയുടെ എഫ്ഇസഡ് 1073-ന്റെ കോക്പിറ്റിലാണ് കഴിഞ്ഞദിവസം നാടകീയസംഭവങ്ങളുണ്ടായത്. ഒമാനി പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിമാനം നിമിഷങ്ങൾക്കുള്ളിൽ 14,000 അടി താഴേക്ക് പതിച്ചു. എന്നാൽ, സ്മിത്, കോക്ക്പിറ്റ് വാതിൽ തുറക്കുകയും യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാർ ഒമാനി പൈലറ്റിനെ കീഴ്‌പ്പെടുത്തി. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ ചേർന്നാണ് വിമാനം പിന്നീട് സൗദി അറേബ്യയിലെ താബുക്കിൽ ഇറക്കിയത്.
Content Highlights: Omani co-pilot influenced by radical Islamic terrorist ideology., Attacked Indian pilot-in-command Smith Machaiah inside FlyDubai flight FZ 1073 cockpit., Plane dropped 14,000 feet before passengers and off-duty pilots subdued the attacker and landed safely in Tabuk, Saudi Arabia., Netanyahu stated investigations will reveal if the pilot had any ties to Iran.
Published: 01 Oct 2026, 09:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented