അറ്റ്ലാന്റ: അറ്റ്ലാന്റയിലെ എമറി യൂണിവേഴ്സിറ്റി കാംപസില്‍ വെടിവെപ്പ്. ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും അറ്റ്ലാന്റാ പോലീസ് അറിയിച്ചു. സര്‍വകലാശാലയുടെ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കവാടത്തിന് സമീപമായിരുന്നു വെടിവെപ്പ്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പിന്നീട് അക്രമിയും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
വെടിവെപ്പില്‍ കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥനുപരിക്കേറ്റതിനുപുറമേ ആളപായം സംബന്ധിച്ച് മറ്റ് ഔദ്യോഗിക പ്രതികരണമൊന്നുമില്ല. വിദ്യാര്‍ഥികളോടും കാംപസിലുള്ളവരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ സര്‍വകലാശാല നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അക്രമി കൊല്ലപ്പെട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പ് പിന്‍വലിച്ചു.
Content Highlights: Atlanta University Shooting: Suspect Killed
Published: 09 Aug 2025, 04:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented