അങ്കാര: തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രീസിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ആക്രമണമുണ്ടായിടത്ത് നിന്നും ഉച്ചത്തിലുള്ള സ്ഫോടന ശബ്ദമുണ്ടായതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭീകരാക്രമണമുണ്ടായതായി തുർക്കി സർക്കാർ സ്ഥിരീകരിച്ചു.

To advertise here,

ആക്രമണം നടത്തിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യമന്തര മന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നു. അവസാന ഭീകരനെ നിർവീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. ആയുധമേന്തിയ ഭീകരരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതി​ഗതികൾ നിയന്ത്രിക്കുന്നതിന് തുർക്കി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.