നടവഴി അയൽവാസികൾ മതിൽ കെട്ടിയടച്ചു, ദുരിതം നീന്തിക്കയറുന്നു ബിജുവും കുടുംബവും
അയൽക്കാർ നടവഴി മതിൽക്കെട്ടി അടച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. എറണാകുളം ചേരാനല്ലൂർ തട്ടാശ്ശേരി ബിജുവിനും കുടുംബത്തിനും വീടിന് പുറത്തിറങ്ങണമെങ്കിൽ രണ്ട് മതിൽ ചാടിക്കടക്കണം. ജോലിക്ക് പോകാനാണെങ്കിലും വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാനാണെങ്കിലും ഈ മതിൽ ചാടാതെ പറ്റില്ല. അതിന് ആരോഗ്യം സമ്മതിക്കാത്തതിനാൽ ബിജുവിന്റെ ഭാര്യ ഗീത കഴിഞ്ഞ ഒന്നരമാസമായി വീടിന് പുറത്തിറങ്ങിയിട്ടില്ല. അവർക്ക് ജോലിയും നഷ്ടമായി.
വീടിന് ചുറ്റുമാണെങ്കിൽ കനത്ത വെള്ളക്കട്ടാണ്. പാമ്പുൾപ്പടെയുള്ള ജീവികളും ഈ കുടുംബത്തിന് ഭീഷണിയാണ്. 22 വർഷം മുമ്പാണ് ബിജുവും കുടുംബവും ഈ വീട് വാങ്ങി താമസം തുടങ്ങുന്നത്. കുടികിപ്പാവകാശത്തിലൂടെ വാങ്ങിയ വീടിന് നടപ്പാവകാശമുണ്ടെന്ന് പറഞ്ഞാണ് വീട് കൈമാറിയത്. അന്ന് നടക്കാനുള്ള വഴിയും ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ ചുറ്റും വീടുകൾ വരികയും ഈ പറമ്പ് ഉടമസ്ഥൻ മതിൽക്കെട്ടി അടക്കുകയും ചെയ്തതോടെ ഇവരുടെ ജീവിതം 'വഴിമുട്ടി'. പോലീസിനും ജില്ലാ കലക്ടർക്കും പുറമേ മുഖ്യമന്ത്രിയെ വരെ ഈ കുടുംബം ചെന്നു കണ്ട് പരാതി നൽകിയിട്ടും ഇന്നേ വരെ ഒരു പരിഹാരം കണ്ടെത്തിയിട്ടില്ല.
Content Highlights: A family in Cheranalloor, Ernakulam, has been left without proper access to their home after neighboring property owners allegedly blocked the only walkway with compound walls.
Published: 17 Jul 2026, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented