നാഗർകോവിൽ: കന്യാകുമാരിയിൽ കടലിലെ പാറയിൽനിന്ന് സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു. സേലം മാരിമംഗലം സ്വദേശി വിജയ്(27) ആണ് മരിച്ചത്.
ഞായറാഴ്ച മാരിമംഗലത്തുനിന്ന് ബന്ധുക്കളായ 27 പേർ നാഗർകോവിലിൽനടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വൈകുന്നേരത്തോടെ കന്യാകുമാരിയിൽ എത്തി. ഗാന്ധിമണ്ഡപത്തിനു പുറകിൽ കടലിലെ പാറയിൽ കയറിനിന്ന് വിജയ് ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് കടലിൽ വീണു.
തീരദേശ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും വിജയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ കടലിൽ ഇറങ്ങാൻ വിലക്ക് ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് വിജയ് കടലിൽ ഇറങ്ങിയത്.
Content Highlights: youth dies taking selfie nagercoil
Published: 25 Feb 2025, 07:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented