
-
തിരുവനന്തപുരം: ലോക്ക്ഡൗണിനിടയില്‍ പൊന്നാനി ഹാര്‍ബറില്‍ ഒരു ബോട്ടില്‍ മൂന്ന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭിന്നശേഷിക്കാരായ 50 കുട്ടികളും അവരുടെ കുടുംബവും മൈസൂരുവില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സ്പീച്ച് ആന്‍ഡ് ഹിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ ചികിത്സക്ക് എത്തിയവരാണവര്‍. അവരുടെ കാര്യം പ്രത്യേകം പരിഗണിക്കും.
ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് വീട്ടുടമകളുടെ ഭീഷണി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നു. ഡല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
Content Highlights: Will take care of stranded fichermen at Ponnani, says Chief Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..