തിരുവനന്തപുരം: സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പൊങ്ങച്ചം അവതരിപ്പിക്കാനല്ല എല്ലാ ദിവസവും വൈകുന്നേരം വാര്‍ത്താസമ്മേളനം വിളിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംഗ്ലര്‍ അടക്കം സര്‍ക്കാരിനെതിരായുയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചതിനു ശേഷം കേരളം കടന്നുപോയ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അക്കമിട്ട് പറഞ്ഞു.

To advertise here,

ഇടവിട്ടുള്ള ദിവസങ്ങളില്‍ കാണാമെന്ന് പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിരുന്നില്ല. വാര്‍ത്താസമ്മേളനങ്ങളില്‍ അതാത് ദിവസങ്ങളിലെ കാര്യങ്ങളാണ് എടുത്തു പറഞ്ഞിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ നമ്മുടെ സംസ്ഥാനം മുള്‍മുനയിലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കേരളം ആകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപവത്കരിച്ചു. ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച മൂന്നുപേരെയും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞു. 

ഫെബ്രുവരി 19-ന് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രണ്ടാം ഘട്ടത്തിന്റെ ഭീതിയാണുണ്ടായത്. ഇതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധന നിര്‍ബന്ധമാക്കി. സാമൂഹ്യ ആകലം പാലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആശാവര്‍ക്കര്‍മാരും സന്നദ്ധ സേവകരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രതിരോധത്തിന് രംഗത്തിറങ്ങി. ഒരു ഭേദചിന്തയുമില്ലാതെയാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. 

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ കേരളത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക രംഗം സ്തംഭിക്കാതിരിക്കാന്‍ ഇരുപതിനായിരം കോടി രൂപയുടെ സ്‌പെഷല്‍ പാക്കേജ് പ്രഖ്യാപിച്ചു. കോവിഡിനെതിരെ പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നാം നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആദ്യഘട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാമതായിരുന്നു. കേരളം കോവിഡ് രോഗികളുടെ നാടാണ് കേരളം എന്നു പറഞ്ഞാണ് അയല്‍ സംസ്ഥാനം റോഡ് മണ്ണിട്ടു മൂടിയത്. മാര്‍ച്ച് 26 ആയപ്പോഴേക്കും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷം കഴിഞ്ഞിരുന്നു. കൈവിട്ടുപോകും എന്നു കരുതിയ അവസ്ഥ ഒരു ഘട്ടത്തിലുണ്ടായിരുന്നു. 23 പേര്‍ക്കാണ് ഒരാളില്‍നിന്ന് ഒറ്റയടിക്ക് രോഗം പകര്‍ന്നത്. അവിടെനിന്നുള്ള ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ നമുക്ക് സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള വകയുണ്ട്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരി 5.75 ശതമാനവും ഇന്ത്യയില്‍ അത് 2.83 ശതമാനവുമാണ്. എന്നാല്‍ കേരളത്തില്‍ അത് 0.58 ശതമാനമാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 പരിശോധനാ സംവിധാനം ഉള്ളത് നമ്മുടെ സംസ്ഥാനത്താണ്. കോവിഡ് ടെസ്റ്റിങ് കിയോസ്‌ക് രാജ്യത്താദ്യം സ്ഥാപിച്ചതും പ്ലാസ്മാ തെറാപ്പി ആരംഭിച്ചതും കേരളത്തിലാണ്. ഇപ്പോള്‍ കേരളത്തില്‍ 33 കോവിഡ് സ്‌പെഷല്‍ ആശുപത്രികളുണ്ട്. കേരളമാണ് കോവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ഇപ്പോള്‍ത്തന്നെ നാം ഇപ്പോള്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കും നമുക്ക് സാധ്യമായത് ഏതെങ്കിലും ഇന്ദ്രജാലംകൊണ്ടല്ല, നമ്മുടെയെല്ലാം കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ്, ഐക്യത്തിന്റെയും ഒരുമയുടെയും ഫലമായാണ്. അതുകൊണ്ടാണ് ലോകവ്യാപകമായി കേരളം അഭിനന്ദിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 21 പേര്‍ രോഗമുക്തരായി | Read More...

ആരോപണത്തിന് മറുപടി പറയാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കി; എനിക്ക് വേറെ ജോലിയുണ്ട്- മുഖ്യമന്ത്രി | Read More...

പ്രവാസികളെ തിരിച്ചെത്തിച്ചാല്‍ 2 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനമുണ്ട് - മുഖ്യമന്ത്രി | Read More...

നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും: മുഖ്യമന്ത്രി | Read More...

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; പൊങ്ങച്ചം പറയാനല്ല വാര്‍ത്താസമ്മേളനം വിളിക്കുന്നത്  | Read More...

അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കില്‍ അംഗത്വം; കേരളത്തിന് അംഗീകാരം  | Read More...

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല  | Read More...

സുരക്ഷ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല, പൊതുഗതാഗതമില്ല - മുഖ്യമന്ത്രി  | Read More...

പൊന്നാനിയില്‍ ബോട്ടില്‍ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടും - മുഖ്യമന്ത്രി  | Read More...

Content Highlights: CM Pinarayi Vijayan press meet on covid 19