ആലപ്പുഴ: ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ടെന്ന് ജി. സുധാകരൻ എം.എൽ.എ..
കേരള ബ്രാഹ്മണസഭയുടെ ‘കലാഞ്ജലി 2026’ സംസ്ഥാനകലോത്സവത്തിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം.
‘ബ്രാഹ്മണസംസ്കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്ത വലിയൊരുവിഭാഗം കേരളത്തിലുണ്ട്. ഉദാഹരണം, കേരളത്തിൽ 33 ശതമാനം വരുന്ന ഈഴവരാണ്. അവരുടെ ചില ക്ഷേത്രങ്ങളിൽ പൂണൂൽ ധരിച്ചാണ് പൂജ നടത്തുന്നത്. ബ്രാഹ്മണമഹിമ അവരുടെ ഹൃദയത്തിലുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ പൂജിച്ചാലേ ശരിയാകൂവെന്ന് അവർ വിശ്വസിക്കുന്നു. ബ്രാഹ്മണസമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെയാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടും വി.ടി. ഭട്ടതിരിപ്പാടും എതിർത്തത്. വി.ടി. ഭട്ടതിരിപ്പാട് സ്ത്രീകൾക്കു സ്വാതന്ത്ര്യംനൽകി. അടുക്കളയിൽനിന്ന് അരങ്ങത്തേക്കു വരാൻപറഞ്ഞു. ബ്രാഹ്മണവിഭാഗത്തിൽപ്പെട്ട അവർ അനാചാരങ്ങൾക്കെതിരേയാണു പോരാടിയത്.
ഭരണഘടനയും നിയമങ്ങളും നിലവിൽവന്നതോടെ ബ്രാഹ്മണസമൂഹത്തിന്റെ അവകാശങ്ങൾ നഷ്ടപ്പെട്ടു. ആ സമൂഹത്തിലെ വലിയൊരു വിഭാഗം പ്രയാസത്തിലും കഷ്ടപ്പാടിലുമാണു കഴിയുന്നത്. ബ്രാഹ്മണസമൂഹത്തിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാന്റ് അനുവദിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.
Published: 22 Sept 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented