തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളേയും ജീവനക്കാരേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

To advertise here,

സ്വകാര്യ ആശുപത്രികളേയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. ഇതിനായി ഓരോ ആശുപത്രിയേയും രണ്ട് ഭാഗങ്ങളാക്കും. ഒന്ന് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും മറ്റേത് സാധാരണ മറ്റ് രോഗികളെ ചികിത്സിക്കുന്നതിനും വേണ്ടിയാകും. ഇത്തരത്തില്‍ വിഭജനം കഴിഞ്ഞാല്‍ ബാക്കിവരുന്ന ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫീല്‍ഡില്‍ സഹായിക്കാന്‍ തയാറാകണം. ഇതോടൊപ്പം ആയുര്‍വേദ, ഹോമിയോ ആശുപത്രി,മെഡിക്കല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  

കൂടാതെ ടെലിമെഡിസില്‍ സംവിധാനത്തിലും സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും ഇതിനായി ജില്ലാ ഡി എം ഒയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അധികൃതരും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപാനങ്ങളുടെ പരിധിയിലുള്ള ഓരോ വാര്‍ഡിലും അറ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഹൃദയം,വൃക്ക, രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരെ സ്ഥിരമായി നിരീക്ഷിക്കുന്നിതുള്ള സൗകര്യമുണ്ട്. ഇതില്‍ രോഗബാധിതരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡോക്ടറുമായി ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. അതിനായി ഓരോ തദ്ദേശസ്വയംഭരണ അതിര്‍ത്തിയിലും ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും.

രോഗിയുമായി സംസാരിക്കുമ്പോള്‍ ഡോക്ടറെ കാണേണ്ട സാഹചര്യമുണ്ടെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വാഹനം ഉപയോഗിച്ച് അവരുടെ വീടുകളിലെത്തി ഡോക്ടര്‍മാര്‍ക്ക് നിരീക്ഷണം നടത്താം.  ഇതോടൊപ്പം ഓരോ പ്രദേശത്തിന്റെയും സാഹചര്യമനുസരിച്ച് കൂടുതല്‍ രോഗികളുണ്ടെങ്കില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്താം. ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സഹായം കൂടി തേടാനാണ് നിശ്ചയിച്ചിരിക്കുന്നത്. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഒരു ഡോക്ടര്‍, നഴ്‌സ്, പാരമെഡിക്കല്‍ സ്റ്റാഫ് മറ്റ് ആവശ്യമായ സജ്ജീകരണങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തരായി | Read More..

നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കും| Read More..

കോവിഡ് പ്രതിരോധത്തിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടും: മുഖ്യമന്ത്രി | Read More..

തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം | Read More..

ഏപ്രില്‍ 20ന് ശേഷം ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ പുറത്തിറക്കാന്‍ ക്രമീകരണം- മുഖ്യമന്ത്രി  | Read More..

പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 വരെ നിയന്ത്രണങ്ങള്‍ തുടരും; അതിനുശേഷം ഇളവുകള്‍  | Read More..

തൊഴിലുറപ്പ് ജോലികള്‍ പുനഃരാരംഭിക്കാം; പക്ഷേ, കൂട്ടംകൂടിയുള്ള പണി വേണ്ട  | Read More..

കോവിഡ് 19 കേസുകള്‍ കുറവുള്ള അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും| Read More..

കോവിഡ് 19 കേസുകള്‍ ഇല്ലാത്ത കോട്ടയം, ഇടുക്കി ജില്ലകളില്‍ സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കും | Read More..

പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും | Read More..

 

Content Highlights: will ensure help of private hospitals for fight against covid