
പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11-നാണ് അപകടമുണ്ടായത്. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ ടെക്സ്റ്റൈൽസ് കമ്പനിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് തിരുവനന്തപുരം-ചെന്നൈ മെയിൽ ആനയെ ഇടിച്ചത്.
രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകൾ ചിതറിയോടി. ഇടിയേറ്റ ആന റെയിൽവേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കാണ് വീണത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് തീവണ്ടി 20 മിനിറ്റിലധികം നിർത്തിയിട്ടു.
അപകടം നടന്ന സ്ഥലത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. അതിനാൽ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.
Content Highlights: Wild elephant died after hit by train at Kanjikode, Palakkad
Published: 07 May 2024, 02:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented