പന്നിയാർ: ഇടുക്കി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്നിയാർ എസ്റ്റേറ്റ് പന്തടിക്കളം സ്വദേശിയായ വിജയൻ (47) ആണ് 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി കൃഷിയിടത്തിലെ ഷെഡിൽ കഴിഞ്ഞിരുന്ന വിജയൻ, വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന പിന്തുടർന്ന് വിജയനെ  സംഭവസ്ഥലത്തുവെച്ചുതന്നെ ആക്രമിക്കുകയായിരുന്നു.

To advertise here,

മേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടാന ആക്രമണങ്ങൾ ഉണ്ടാകുന്നത് പ്രദേശവാസികൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഈ പ്രദേശത്ത് മധ്യപ്രദേശ് സ്വദേശിയായ ശിവകുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 20-25 വർഷത്തിനിടയിൽ ചിന്നക്കനാൽ മേഖലയിൽ മാത്രം ഇരുപതിലധികം ആളുകളാണ് കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.