
കല്പറ്റ: വയനാട് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡെപ്യൂട്ടി കളക്ടറെ ശനിയാഴ്ച സസ്പെൻഡ് ചെയ്തത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജെ. ദേവസ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി.
നൂൽപ്പുഴ വില്ലേജിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പത്ത് സെന്റ് ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ടാണ് ഗീതയ്ക്കെതിരെ പരാതി ഉയർന്നത്. ഈ ഭൂമി തരംമാറ്റുന്നതിനായി കെ. ജെ. ദേവസ്യയ്ക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരുന്നിട്ടും ഡെപ്യൂട്ടി കളക്ടർ മനപൂർവം കാലതാമസം വരുത്തുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനുപിന്നാലെയാണ് നടപടി.
Content Highlights: Wayanad Deputy Collector suspended for severe negligence in land conversion case, delaying court orders & demanding bribe.
Published: 24 Jan 2026, 07:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented