തൃശ്ശൂർ: ഇ-20 പെട്രോൾ വിഷയത്തിൽ ഉയരുന്ന വിവാദങ്ങൾ സയൻസ് അറിയാത്ത പൊട്ടന്മാരാണ് ഉണ്ടാക്കുന്നതെന്ന പരിഹാസവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇ-20 ഇന്ധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെയും സംശയങ്ങളെയും തള്ളിക്കളഞ്ഞ അദ്ദേഹം, ചില ദുഷിച്ച രാഷ്ട്രീയ ശക്തികൾ ഇതിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചു.
രാജ്യത്ത് ഒരിടത്തും 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്തുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തതാണോ എന്ന് അറിയില്ലെന്നും അങ്ങനെയെങ്കിൽ വിഷയത്തിൽ സിബിഐ അന്വേഷണം വരുമെന്നും പിന്നീട് ഇക്കൂട്ടർ സിബിഐക്കെതിരെ തിരിയുമെന്നും അദ്ദേഹം പരിഹസിച്ചു.
പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കാണിച്ച് ഒരു ഇൻഷുറൻസ് കമ്പനിയും ക്ലെയിം നൽകിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Published: 17 Nov 2026, 03:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented