കൊച്ചി: അറബിക്കടലിൽ തീപ്പിടിച്ച വാൻഹായ് ചരക്കുകപ്പലിനെതിരെ നിയമനടപടി. ഉടമയ്ക്കും ക്യാപ്റ്റനും ജീവനക്കാർക്കും എതിരെ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

To advertise here,

എം.എസ്.സി. എൽസ കപ്പലിനെതിരെ ചുമത്തിയ വകുപ്പുകൾ തന്നെയാണ് വാൻഹായ് കപ്പലിനെതിരെയും ചുമത്തിയിരിക്കുന്നത്. നിയമോപദേശം അടക്കം തേടിയ ശേഷമാണ് പോലീസിന്റെ നടപടി. കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി മംഗലാപുരം പോർട്ടിൽ എത്തിച്ചിരുന്നു. അവർ അവിടെ തന്നെയാണ് ഉള്ളത്. അതുകൊണ്ടുതന്നെ ബന്ധപ്പെട്ട ജീവനക്കാർ നിയമനടപടികൾ നേരിടേണ്ടി വരും.

വാൻഹായി കപ്പലിലുണ്ടായിരുന്ന ചരക്കുകളൊക്കെ കരയിലേക്ക് അടിഞ്ഞുതുടങ്ങിയെങ്കിലും ഉടമകളുടെ ഭാ​ഗത്തുനിന്ന് സമയോജിതമായ ഒരു ഇടപെടൽ ഉണ്ടായിട്ടില്ല. ആയതിനാൽ അവർക്കെതിരെ മറ്റു നിയമ നടപടികളിലേക്ക് നീങ്ങുന്നതു സംബന്ധിച്ചും സർക്കാർ ആലോചിക്കുന്നതായാണ് വിവരം.