തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരേ മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. മദ്യപാനത്തിന് വഴിയൊരുക്കുന്ന ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് സുധീരൻ കത്തയച്ചു.

To advertise here,

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിർദേശവുമായി മുന്നോട്ടുപോകരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഈ തീരുമാനം യുഡിഎഫിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് വിപരീതമാണെന്നും കത്തിൽ വിമർശനമുണ്ട്. മദ്യനികുതിയിളവിൽ നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എക്‌സൈസ് മന്ത്രി എം. ലിജുവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ധാതുമണൽ മേഖലയിലെ സ്വകാര്യനിക്ഷേപത്തിനും വി.എം. സുധീരൻ എതിർപ്പറയിച്ചിട്ടുണ്ട്. ആലപ്പുഴയിലെ തീരദേശ ജനത ആശങ്കയിലാണ്, ബജറ്റിലെ ഈ നിർദേശം പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെടുന്നു.