വിഴിഞ്ഞം: കരയിലേക്ക് കമ്പവല വലിച്ചുകയറ്റുകയായിരുന്ന മീൻപിടിത്തത്തൊഴിലാളികൾക്കൊപ്പം വലവലിച്ച് കയറ്റാനെത്തിയ ഇറ്റാലിയൻ പൗരൻ കുഴഞ്ഞുവീണു മരിച്ചു. ഭാര്യയും ജർമൻ സ്വദേശിനിയുമായ ഗബ്രിയേലക്കൊപ്പം പുളിങ്കുടിയിലെ സ്വകാര്യറിസോർട്ടിൽ ആയുർവേദ ചികിത്സയ്ക്കെത്തിയ ഫ്‌ളോറിൻ ലെയ്റ്റനർ (66) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10.50-ഓടെ പുളിങ്കുടിക്കടുത്തുള്ള കടൽത്തീരത്തായിരുന്നു സംഭവമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. തൊഴിലാളികൾ കൂട്ടമായി വലവലിച്ച് കയറ്റുന്നത് കണ്ടപ്പോൾ ആശ്ചര്യത്തെ തുടർന്ന് ഫ്‌ളോറിൻ ലെയ്റ്റനറും അവർക്കൊപ്പം വലവലിച്ച് കയറ്റുകയായിരുന്നു. ഇതിനിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായി കടൽത്തീരത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
റിസോർട്ടിലെ ഡോക്ടർ എത്തി സി.പി.ആർ. നൽകി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസെത്തി നടപടികൾ പൂർത്തിയാക്കി കേസെടുത്തു.
Published: 16 Nov 2026, 09:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented