കൊച്ചി: തന്റെ കുടുംബജീവിതം തകർത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് മറുപടി നൽകാത്തതെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ്. തന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും തയ്യാറാവണം. തനിക്കും നീതി വേണം. തന്നെപ്പോലെ വേദന അനുഭവിക്കുന്നവരും കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തലയിൽ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ വരുമെന്ന് ഭയന്ന് ഒന്നും പുറത്ത് പറയാതെയുമുള്ള നിരവധി പേരുണ്ടെന്നും അവർക്ക് വേണ്ടിക്കൂടിയാണ് തന്റെ പേരാട്ടമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അതിജീവിതയുടെ ഭർത്താവ്.
എന്റെ വിവാഹ ഫോട്ടോ ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിൽ പ്രചരിപ്പിച്ചു. പുറത്തിറങ്ങി നടക്കാൻപോലും കഴിയാതെയാണ് കുറച്ചുനാൾ ജീവിച്ചത്. ദുഃഖവും അപമാനവും എല്ലാം നേരിട്ട് കഴിഞ്ഞു. ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോടതിയിൽ പറഞ്ഞത് ഞങ്ങൾക്കിടയിലുള്ള പ്രശ്‌നം പരിഹരിക്കാൻ വേണ്ടി വന്നതാണെന്ന്. അങ്ങനെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി വന്ന ആളാണെങ്കിൽ അദ്ദേഹം എന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. അതല്ലേ ഒരു നാട്ടുനടപ്പ്. ഒരു സൈഡ് മാത്രം കേട്ട് പോയി അവരെ മാത്രമായിട്ട് പരിചരിച്ചെങ്കിൽ അയാളുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കേണ്ടത് ജനങ്ങളും കോടതിയും നിയമവുമാണ്. ഇതാണോ ഒരു എംഎൽഎ ചെയ്യേണ്ടത് എന്നാണ് തനിക്ക് ചോദിക്കാനുള്ളത്.
കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് ജയിച്ചുവന്ന ഒരു എംഎൽഎയാണ് ഇത്തരത്തിലുള്ള അന്തസുകെട്ട പ്രവൃത്തി ചെയ്തിട്ടുള്ളത്. കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി എന്ന് പറഞ്ഞുകേട്ടു, അല്ലാതെ അദ്ദേഹത്തിന് എതിരെ എന്ത് നടപടി സ്വീകരിക്കാനാണ് നിങ്ങൾ മുതിർന്നിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവായിട്ടുള്ള വിഡി സതീശൻ വ്യക്തമാക്കണം. അയാൾ ഇപ്പോഴും പാലക്കാട് നഗരത്തിലൂടെ വിലസുകയാണ്. വലിയ വേദന നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഞാനും അമ്മയും അച്ഛനും കടന്നുപോയത്. അവർക്ക് ഞാൻ മാത്രമാണ് ഉള്ളത്. തന്നെപ്പോലെ വേദന അനുഭവിക്കുന്നവരും കാര്യങ്ങൾ തുറന്നു പറഞ്ഞാൽ തലയിൽ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ വരുമെന്ന് ഭയന്ന് ഒന്നും പുറത്ത് പറയാതെയുമുള്ള നിരനവധി പേരുണ്ടെന്നും അവർക്ക് വേണ്ടികൂടിയാണ് തന്റെ പേരാട്ടമെന്നും അതിജീവിതയുടെ ഭർത്താവ് പറഞ്ഞു. അതിജീവിതയുമായുള്ള വിവാഹമോചന നടപടികൾക്കായി അപേക്ഷ ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാഹുൽ ഈശ്വർ ആരെയൊക്കെ പിന്തുണയ്ക്കുന്നുണ്ട് എന്ന് തനിക്കറിയില്ല. അദ്ദേഹത്തിനെതിരെ വീണ്ടും പോലീസിന് പരാതി ലഭിച്ചു എന്ന് കേട്ടു. ആ പരാതി കൊടുത്തത് ആരാണെന്ന് തനിക്കറിയില്ല. പക്ഷേ അങ്ങനെ ഒരു പരാതി കൊടുത്തതിൽ തനിക്ക് ഖേദം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Published: 06 Jan 2026, 08:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented