ഫറോക്ക്: പി.വി. അൻവർ ഒരു എം.എൽ.എ. ആയിട്ടല്ല നിയമസഭയിൽ ഉണ്ടാവുകയെന്നും അൻവർ വിജയിച്ചുകഴിഞ്ഞാൽ ബേപ്പൂരിനൊരു സമ്മാനം ഉണ്ടായിരുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അരീക്കാട് നടന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കൊള്ളക്കാരുടെ സർക്കാരിനെ പുറത്താക്കി പുതിയൊരു സർക്കാർ കേരളത്തിൽ വരുമെന്നും ജനങ്ങളുടെ സർവേയിൽ യു.ഡി.എഫ്. നൂറ് സീറ്റിനുമുകളിൽ നേടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പി.വി. അൻവർ, യു.ഡി.എഫ്. നേതാക്കളായ എം.സി. മായിൻഹാജി, ഉമ്മർ പാണ്ടികശാല, ഷാഫി ചാലിയം, എം. കുഞ്ഞാമുട്ടി, എം.പി. ജനാർദനൻ, കെ.കെ. ആലിക്കുട്ടി, നിക്കാം പറമ്പത്ത് രത്‌നാകരൻ, കെ. കുഞ്ഞിമൊയ്തീൻ, രാജീവ് തിരുവിച്ചിറ, പി.സി. മജീദ് തുടങ്ങിയവർ സംസാരിച്ചു.