
കോഴിക്കോട്: പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളുടെ അമിതോപയോഗം കൊണ്ടുണ്ടാവുന്ന ദോഷവശങ്ങളെ കുറിച്ച് വിദ്യാര്‍ഥികളേയും പൊതുജനങ്ങളേയും ബോധവത്കരിക്കാന്‍ 'മാതൃഭൂമി' നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. മാതൃഭൂമിയുടെ 'എന്റെ എടക്കാട്' പദ്ധതി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും സുസ്ഥിര വികസനത്തെ കുറിച്ചും ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ചര്‍ച്ചകള്‍ ഫലവത്താകണമെങ്കില്‍ ജനങ്ങള്‍ ജീവിതചര്യയില്‍ കാര്യമായ മാറ്റം വരുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എടക്കാട് വാര്‍ഡിലെ ഓരോ വീട്ടിലുമുണ്ടാവുന്ന മാലിന്യം അതിന്റെ സ്വഭാവത്തിനനുസരിച്ച് സംസ്‌കരിച്ച് പ്രദേശം മുഴുവന്‍ മാലിന്യമുക്തമാക്കുന്ന പദ്ധതിയാണിത്. കോഴിക്കോട് എടക്കാട് വാര്‍ഡില്‍ മാതൃഭൂമി നടപ്പാക്കുന്ന പദ്ധതിയ്ക്ക് സിഎസ്ആര്‍ ഇംപാക്ട് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Content Highlights: Union minister V Muraleedharan visits Ente Edakkad Project
Published: 29 Feb 2020, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented