ചെന്നൈ: മദ്യലഹരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ പെരുങ്കുടിക്കു സമീപമുള്ള കല്ലുകുട്ടൈയിലെ സുധ (28) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ലോകനാഥനെ (35) അറസ്റ്റുചെയ്തു.

To advertise here,

കഴിഞ്ഞദിവസം രാത്രി മദ്യലഹരയിൽ വഴക്കുണ്ടാക്കി സുധയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ലോകനാഥൻ ഉറങ്ങിപ്പോയി. അടുത്തദിവസം രാവിലെ ഉണർന്നപ്പോഴാണ് ഭാര്യ മരിച്ചതായി മനസ്സിലാക്കിയത്.

ഉടൻതന്നെ അയാൾ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തി വിവരങ്ങൾ വെളിപ്പെടുത്തി കുറ്റസമ്മതം നടത്തി. സുഹൃത്ത് വിവരം പോലീസിൽ അറിയിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.

ഭക്ഷണ വിതരണക്കമ്പനിയിൽ ജോലിക്കാരനാണ് ലോകനാഥൻ. എട്ടുവർഷം മുൻപാണ് സുധയെ വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ല. ലോകനാഥനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.