ഒറ്റപ്പാലം: മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് ചേർത്തതോടെ പുതിയ സംവിധാനമായ എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്മാൻ ബോഷ്) കോച്ചുള്ള ഒരു തീവണ്ടിപോലുമില്ലാത്ത റെയിൽവേ ഡിവിഷനായി മാറി പാലക്കാട്.
മംഗളൂരു, മൈസൂരുവിലേക്ക് മാറുംമുമ്പുതന്നെ ചെന്നൈ മെയിലിലും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലും മാത്രമാണ് പാലക്കാട് ഡിവിഷനിൽ എൽ.എച്ച്.ബി. കോച്ചുണ്ടായിരുന്നത്. വിഭജിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് പരശുറാം എക്സ്പ്രസിനും അനുവദിച്ചു. എന്നാൽ, ഡിവിഷൻ ചുരുങ്ങിയതോടെ ഇവയെല്ലാം മൈസൂരുവിന് കീഴിലായി. പരമ്പരാഗത ഐ.സി.എഫ്. കോച്ചുകളുള്ള തീവണ്ടികളാണ് പാലക്കാട്ടുള്ളത്.
തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള കേരള, ചെന്നൈ മെയിൽ, ബൊക്കാറോ, നേത്രാവതി, പാലരുവി തുടങ്ങിയ തീവണ്ടികൾക്കെല്ലാം എൽ.എച്ച്.ബി. കോച്ചുകളാണ്. രാജ്യറാണി എക്സ്‌പ്രസ് ഉൾപ്പെടെ വിരലിലെണ്ണാവുന്ന തീവണ്ടികൾ മാത്രമാണ് തിരുവനന്തപുരത്ത് ഐ.സി.എഫ്. കോച്ചുകളിലുള്ളത്. ഈയടുത്ത് പാലക്കാട്-എറണാകുളം മെമുവിന് കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ ഉത്തരവ് വരികയും തുടർന്ന്, കൊല്ലത്തെ പഴയറേക്ക് പാലക്കാട്ടേക്ക് നൽകി പുതിയത് കൊല്ലത്തേക്ക് നൽകുകയും ചെയ്തു. പിന്നീട് കോച്ചുകളുടെ എണ്ണം വർധിപ്പിക്കൽതന്നെ അനിശ്ചിതത്വത്തിലായി.
പുതിയ സൗകര്യങ്ങളുടെ എൽ.എച്ച്.ബി. കോച്ചുകൾ
ജർമൻ സാങ്കേതികവിദ്യയാണ് ലിങ്ക് ഹോഫ്മാൻ ബോഷ് എന്ന എൽ.എച്ച്.ബി.യുടേത്. ഇവയെ മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർവരെ വേഗത്തിൽ ഓടിക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. കോച്ചുകൾക്ക് നീളം കൂടുതലായതുകൊണ്ട് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാം. നൂതന എയർ സസ്‌പെൻഷൻ ഉള്ളതിനാൽ കുലുക്കം കുറയും.
Content Highlights: Palakkad railway division has zero LHB coach trains remaining after Mangaluru was shifted to Mysuru division., Previous LHB trains like Chennai Mail, West Coast Express, and Parasuram Express are now under Mysuru., Palakkad currently operates solely with traditional ICF coaches., LHB coaches feature German technology, higher speeds up to 160 km/h, more passenger capacity, and better suspension.
Published: 09 Oct 2026, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented