തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു. വൻകിട ബോട്ടുകൾ കടൽ കീഴടക്കുന്നതിന് മുൻപ് തന്നെ വിഴിഞ്ഞത്തുകാർക്ക് കടൽ നൽകിയത് വെളളക്ലാത്തി മീനുകളുടെ കൊയ്ത്ത്. വിഴിഞ്ഞം തീരത്ത് സീസണിനിടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വളളങ്ങൾ നിറയെ വെളളക്ലാത്തി മീനുകളുടെ വൻ ശേഖരം. വലനിറഞ്ഞ് കിട്ടിയ വെളളക്ലാത്തി മീനുകളുടെ വരവ് കണ്ട് സന്തോഷത്തിൽ ആർപ്പുവിളിച്ച് മത്സ്യത്തൊഴിലാളികളും.
ട്രോളിങ് നിരോധനം അവസാനിക്കുന്ന ദിവസം തന്നെ ക്ലാത്തി മീനുകളുടെ വൻ ശേഖരം കിട്ടിയത് കടലമ്മ കനിഞ്ഞതാണെന്ന വിശ്വാസത്തിലാണ് വിഴിഞ്ഞം തീരത്തെ മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞത്ത് സീസൺ ആരംഭിച്ചശേഷം രണ്ടാം തവണയാണ് ക്ലാത്തി മീനുകളുടെ വൻശേഖരം വലകളിൽ കുടുങ്ങിയത്. അടിക്കടിയുണ്ടാകുന്ന മഴ കടലിനെ തണുപ്പിക്കുന്നത് തങ്ങൾക്ക് തുണയായെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചമുതലെത്തിയ വളളങ്ങളിൽ നിറഞ്ഞ ക്ലാത്തീമിനുകളെ സ്റ്റീൽ കുട്ടകളിൽ ചുമന്ന് തീർത്തത് സന്ധ്യയോടെയാണ്. ഭക്ഷ്യയോഗ്യവും കൊഴുപ്പില്ലാത്തതുമായ ക്ലാത്തി മീനിന് വിദേശത്ത് വൻ ഡിമാന്റാണെന്ന് മീൻകയറ്റുമതിചെയ്യുന്ന വ്യാപാരി പറഞ്ഞു. സീസണിൽ മങ്ങിയ മീൻവരവ് ക്ലാത്തിയുടെ വരവോടെ തൊഴിലാളികളെ ഉഷാറുമാക്കി. 200 രൂപയാണ് ഒരു ക്ലാത്തിയുടെ വിലയെന്നും തൊഴിലാളികൾ പറഞ്ഞു.
Content Highlights: trawling ban end kerala
Published: 31 Jul 2025, 11:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented